എവിടെയോ തകരാറ്

എവിടെയോ തകരാറ്
എവിടെയാടാ ആ എവിട്യാ ??
എവിടെയോ തകരാറ്
എവിടെയാ എവിടെയാ ആർക്കറിയാം
ആർക്കറിയാം
എവിടെയോ തകരാറ്

മനസ്സിലോ തകരാറ്‌
വഴിയിലോ തകരാറ്
വളഞ്ഞല്ലോ വഴിയുടെ പോക്കും നമ്മുടെ പോക്കും
ആ..തകരാറ്
എവിടെയോ തകരാറ്

മോളിലൊരു ശീലക്കുട
തുള നിറഞ്ഞ കീറക്കുട
വെയിലത്തും മഴയത്തും ഒരു പോലെ തകരാറ്
അയ്യോ ഇന്നിത്രേ കൂടുതലാണല്ലോ
ആ,... എവിടെയോ തകരാറ് !!

കൂട്ടിനൊരു പെണ്ണില്ലെങ്കിൽ
ആണു വെറും തൂണ്
കൈയ്യിലൊരു കുഞ്ഞില്ലെങ്കിൽ
പെണ്ണു വെറും മണ്ണ്
ആരിരോ...തകരാറ്
എവിടെയോ തകരാറ് !!

എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ്
ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ (2)
പടച്ചോൻ പറഞ്ഞാലും പഠിക്കാത്ത മനിസന്റെ
ദുനിയാവു മുയുമനുംപിരിവട്ടം
തിരിഞ്ഞാലും തിരിയാത്ത കുതിരവട്ടം
എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ്
ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ
എവിടെയോ തകരാറ് !!
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Evideyo thakararu

Additional Info

അനുബന്ധവർത്തമാനം