കുളിർ മഞ്ഞു കായലിൽ
കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും (കുളിർ..)
ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകോ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞേ പൂങ്കിനാപ്പെണ്ണേ (കുളിർ...)
എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സന്ധ്യാരാഗങ്ങളും സൗമ്യസംഗീതങ്ങളും മീട്ടാം ഞാൻ
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ (കുളിർ..)