ഫൈവ് സ്റ്റാറ് രണ്ട്

ഫൈവ് സ്റ്റാറ് രണ്ട് മിൽക്ക് ഷേക്ക് മൂന്ന്
ഐസ്ക്രീമും ഫ്രൂട്ട് സാലഡും
നോക്കെടീ നോക്കെടീ ചുന്ദരീ

അമ്പിളിമാമന്റെ ചക്കരക്കുട്ടനെ കട്ടവനാരാണ്
ഞാനല്ല ഞാനല്ല കള്ളക്കുറുക്കനീ കക്കണ കൈകളെടീ
ചക്കരക്കുട്ടന്റെ ചിത്തിരപ്പാവയെ കട്ടവളാരാണ്
നീയല്ല നീയല്ല കള്ളത്തിപ്പൂച്ചേ നിൻ
കണ്ണാണു കള്ളിയെടീ
കളവൊരു മധുരമായ് നുണകളും നേരുമായ്
തല്ലിക്കളിച്ചും കൂടിപ്പിരിഞ്ഞും ഇണങ്ങുമൊരിളം മനസ്സുകളാകാം
ഫൈവ് സ്റ്റാറ് രണ്ട് മിൽക്ക് ഷേക്ക് മൂന്ന്
ഐസ്ക്രീമും ഫ്രൂട്ട് സാലഡും
വാനില സ്ട്രോബറി കാഡ്‌ബറീസ്

രാക്കനവിൻ ചേലണിഞ്ഞ് രാമഴ കൊണ്ട് കുളിച്ചൊരുങ്ങ്
പൂവരങ്ങിൽ പൂത്തുലഞ്ഞ് പൂമണം മെയ്യിലണിഞ്ഞൊരുങ്ങ്
കണ്മണീ നിൻ കാതിലിടാൻ നക്ഷത്രലോലാക്ക് കട്ടു തരാം
പോക്കുവെയിൽ ചോപ്പെടുത്ത് ചുമ്മാതെ ചുണ്ടിലു തേച്ചു തരാം
ഓമനയ്ക്കൊരുങ്ങാനായ് ഇതിലൊന്നും വേണ്ട
ഒരു കൊച്ചു സ്നേഹത്തിൻ അഴകു മാത്രം പോരേ
അഴകിൻ അഴകായ് ആയിരം ഉമ്മകൾ പോരേ
ഫൈവ് സ്റ്റാറിൻ മലകൾ മിൽക്ക് ഷേക്കിൻ പുഴകൾ
ഐസ് ക്രീമും ഫ്രൂട്ട് സാലഡും
കാണെടീ കാ‍ണെടീ  ചുന്ദരീ

എന്തിനു നീ എന്തിനു നീ എന്റെ മനസ്സിലെ പൂവായി
എന്തിനു നീ എന്തിനു നീ എന്റെ കിനാവിലെ നോവായി
എന്നുവരെ എന്നുവരെ ആവഴി ഈ വഴി കൂടെ വരും
ആരയച്ചു നിന്നെ ആരയച്ചു എന്റെ തണലിലെ രാവുറങ്ങാൻ
കണ്ണോടു കണ്ണോരം കാണാതെ വയ്യ
മനസ്സു തുറന്നൊന്നും മിണ്ടാതെ വയ്യ
നിന്നോടെന്നും ഉൾതുളുമ്പണ സ്നേഹം (അമ്പിളിമാമന്റെ ചക്കരക്കുട്ടനെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Five star randu

Additional Info

അനുബന്ധവർത്തമാനം