കൗരവസദസ്സിൽ കണ്ണീരോടെ
കൗരവസദസ്സില്‍ കണ്ണീരോടെ
കൈകൂപ്പി നിന്നു പാഞ്ചാലി
അരുതേ അരുതേ സഹോദരാ
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ
യാചിച്ചു ദേവി യാചിച്ചു
രാജസദാചാരം കണ്ണടച്ചു
അരുതേ അരുതേ സഹോദരാ
ദുശ്ശാസനനന്നൊരു ദുഃഖാഗ്‌നിയായി
ദുര്‍ഭഗതന്‍ മുന്നില്‍ എരിഞ്ഞു നിന്നു
അവളുടെ വസ്ത്രങ്ങളഴിച്ചു
അധികാരഗര്‍വ്വമാര്‍ത്തു ചിരിച്ചു
ജ്ഞാനികള്‍ മഹര്‍ഷികള്‍ തലകുനിച്ചു
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ
അഭിമാനത്തിന്‍ പട്ടട കണ്ടു
ആ സഭയില്‍ പകല്‍ ഇരുണ്ടു
അഞ്ജനവര്‍ണ്ണനെ വിളിച്ചൂ
അലമുറയിട്ടവള്‍ കരഞ്ഞൂ
ആ വിളി ദ്വാരകയില്‍ അലയടിച്ചു
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kourava sadassil
Additional Info
Year:
1974
ഗാനശാഖ: