ഓച്ചിറക്കളി കാണാൻ
ഓ..ഓ....
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ..
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
ഓട്ടുമണി കിലുങ്ങുമാറ് കുലുങ്ങു കാളേ
ഒരു വല്ലം കപ്പയുംകൊണ്ടോടു കാളേ
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ...
പോയാണ്ടു മിഥുനത്തില്‍
പൊന്നുംകൊടം കൂടെ വന്നു
നല്ല തഴപ്പായകണ്ടു കള്ളിയവള്‍ കണ്ണടച്ചു
പോയാണ്ടു മിഥുനത്തില്‍
പൊന്നുംകൊടം കൂടെ വന്നു
നല്ല തഴപ്പായകണ്ടു കള്ളിയവള്‍ കണ്ണടച്ചു
കൈ നിറയെ വള വാങ്ങീ
പായിലിടാന്‍ മെത്ത വാങ്ങീ
കുളിരന്നു കൂടിവന്നു കുപ്പിവള ചിരിച്ചുടഞ്ഞു
കുളിരന്നു കൂടിവന്നു കുപ്പിവള ചിരിച്ചുടഞ്ഞു
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ..
ഈയാണ്ടു മിഥുനത്തില്‍
കളികാണാന്‍ മൂന്നുപേര്
പൊന്നിന്‍ കുടം കൂടെ വരും
തങ്കക്കുടോം കൂടെ വരും
കുഞ്ഞിനിടാന്‍ വള വേണം
കുഞ്ഞുടുപ്പിനു ശീല വേണം
കണ്ണടച്ചു കാണിക്കുമോ
കള്ളി വീണ്ടും വലയ്ക്കുമോ
കണ്ണടച്ചു കാണിക്കുമോ
കള്ളി വീണ്ടും വലയ്ക്കുമോ
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ..
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
ഓട്ടുമണി കിലുങ്ങുമാറ് കുലുങ്ങു കാളേ
ഒരു വല്ലം കപ്പയുംകൊണ്ടോടു കാളേ
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ...