തുളസിപൂത്ത താഴ്വരയിൽ

ഓ...
തുളസിപൂത്ത താഴ്വരയില്‍
തുമ്പിതുള്ളാന്‍വന്ന കാറ്റേ
തൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ -കൃഷ്ണ
തുളസിപൂത്ത താഴ്വരയില്‍

കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളമൊഴിയിവള്‍ നിന്റെ പാട്ടില്‍
കഥകളിപദമധു ചൊരിയും
തുളസിപൂത്ത താഴ്വരയില്‍ -കൃഷ്ണ
തുളസിപൂത്ത താഴ്വരയില്‍

താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
പത്മരാഗം നുകര്‍ന്നെടുക്കാം
പകലൊളിയ്ക്കും കടം കൊടുക്കാം

തുളസിപൂത്ത താഴ്വരയില്‍
തുമ്പിതുള്ളാന്‍വന്ന കാറ്റേ
തൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ -കൃഷ്ണ
തുളസിപൂത്ത താഴ്വരയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulasi pootha

Additional Info

അനുബന്ധവർത്തമാനം