കരയാത്ത മനുഷ്യനും

കരയാത്ത മനുഷ്യനും കരയും
കാല്‍‌വരിക്കുരിശിലെ കഥകേട്ടാല്‍
കരയാത്ത കണ്ണിലും കണ്ണീര്‍ നിറയും
കരയാത്ത മനുഷ്യനും കരയും
കാല്‍‌വരിക്കുരിശിലെ കഥകേട്ടാല്‍
കരയാത്ത കണ്ണിലും കണ്ണീര്‍ നിറയും
കരയാത്ത മനുഷ്യനും കരയും......

ഗാഗുല്‍ത്തയില്‍ വച്ചു ത്യാഗം സഹിച്ചല്ലോ
പ്രാണന്‍ പിടഞ്ഞു മരിച്ചുവല്ലോ..(2)
മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ്..
സ്വര്‍ഗ്ഗത്തില്‍ പോയൊരു പുണ്യവാനേ
മറക്കുകില്ല ഞങ്ങള്‍ മറക്കുകില്ല
ഉയിര്‍ത്തെഴുന്നേല്‍പ്പു മറക്കുകില്ല..(കരയാത്ത)

ആയിരമായിരം കൊല്ലങ്ങളായി
കോടാനുകോടി മരിച്ചുവല്ലോ.(2)
ആരെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു
ക്രിസ്തുവല്ലാതെ ഈ മന്നിടത്തില്‍..(കരയാത്ത)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayatha manushyanum

Additional Info

Year: 
1981