എന്‍ നടയില്‍ ഗജരാജന്‍

എന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും
എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും
എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി
എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി
എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി
എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി
ഞാനൊരു ഗന്ധര്‍വ കന്യക
ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )

ഇളനീര്‍ക്കുളത്തില്‍ ഞാന്‍ നീരാടുമ്പോള്‍
ഇളം തളിര്‍ മേനിയില്‍ പന്താടുമ്പോള്‍..(2)
കണ്ടു നിന്നവര്‍ പല്ലിളിച്ചു
കൂടെ ഞാനും പുഞ്ചിരിച്ചു..(2)
ഞാനൊരു ഗന്ധര്‍വ കന്യക
ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )

അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി
അരങ്ങത്തു ഞാനൊരു ആട്ടക്കാരി..(2)
അങ്കം വെട്ടാന്‍ കൂടെ വരു
ആട്ടം കാണാന്‍ കൂടെ വരു.(2)
ഞാനൊരു ഗന്ധര്‍വ കന്യക
ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En nadayil gajarajan

Additional Info

Year: 
1981