കണ്ണാ കണ്ണാ കരിമുകിൽ വർണ്ണാ

 

കണ്ണാ കണ്ണാ   കരിമുകില്‍വര്‍ണ്ണാ

കരിമുകില്‍വര്‍ണ്ണാ കനിവേറും കണ്ണാ
അരികില്‍ വാ ദിനം കണികാണാന്‍
കണ്ണാ  കണ്ണാ
(കരിമുകില്‍വര്‍ണ്ണാ ...)

ദുരിതഭാവാഗ്നി എരിയും സംസാര
മരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള്‍ (2)
അമൃതവര്‍ഷമായണിയിടും നിത്യം
കമലനേത്രന്റെ കാരുണ്യം
കമലനേത്രന്റെ കാരുണ്യം
കണ്ണാ.. കണ്ണാ
(കരിമുകില്‍വര്‍ണ്ണാ)

മരതകവര്‍ണ്ണമിയലും മേനിയും
മുരളിയും പീതവചനവും
ശരണം തേടുവോര്‍ക്കഭയം നല്‍കീടും
ചരണവും കണ്ണില്‍ തെളിയേണം
ചരണവും കണ്ണില്‍ തെളിയേണം
കണ്ണാ.. കണ്ണാ
(കരിമുകില്‍വര്‍ണ്ണാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanna kanna karimukil

Additional Info

അനുബന്ധവർത്തമാനം