എന്റെ പ്രേമം നിനക്കു ചുറ്റും

എന്റെ പ്രേമം നിനക്കു ചുറ്റും
ഏഴിലം പൂവേലി കെട്ടി
എന്റെ ഗാനം നിനക്കു മീതേ
പൊന്നലുക്കിൻ കുട നിവർത്തീ

നീ നടക്കും വഴിയിലെല്ലാം
പൂവാരി തൂകിത്തരും
ഞാനൊരു പൊന്നിലഞ്ഞിയല്ലയോ
നീ കുളിക്കും പൊയ്കയെല്ലാം
പനിനീരു നിറയ്ക്കും ഞാനൊരു
ശിശിരമല്ലയോ
നിന്നിൽ നിന്നൊന്നും മറയ്ക്കുവാനില്ലാത്ത
നിന്റെ കാമുകനല്ലയോ ഞാൻ
നിത്യകാമുകനല്ലയോ

നീ കിടക്കും മുറിയിലെല്ലാം
സൗരഭ്യം വീശി വരും
ഞാനൊരു വസന്തരാത്രിയല്ലയോ
നിൻ മനസ്സിൻ മതിലിലെല്ലാം
ചുമർ ചിത്രം വരയ്ക്കും ഞാനൊരു
സ്വപ്നമല്ലയോ
നിന്നിൽ വന്നെന്നും നിറയുവാനാശിക്കും
നിന്റെ കാമുകനല്ലയോ ഞാൻ
നിത്യകാമുകനല്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente premam ninakku chuttum

Additional Info

അനുബന്ധവർത്തമാനം