സുമംഗലാതിര രാത്രി

 

സുമംഗലാതിര രാത്രി ഇന്നു
സോപാനസംഗീത രാത്രി
സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും
സ്വര്‍ഗീയ സുന്ദര രാത്രി
രാത്രി ഈ രാത്രി
(സുമംഗലാതിര...)

മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ
മാലിനി പുളിനങ്ങളില്‍
ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍
മല്ലീശരം തൊടുക്കുന്ന രാത്രി
രാത്രി ഈ പ്രിയ രാത്രിയില്‍
നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ
(സുമംഗലാതിര...)

മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ
മാലതിമലരുകളില്‍
സ്വര്‍ഗവാതില്‍ക്കിളികള്‍ മദനവികാരത്തില്‍
സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി
രാത്രി ഈ രാത്രിയില്‍
നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ
(സുമംഗലാതിര...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sumangalathira rathri

Additional Info

അനുബന്ധവർത്തമാനം