കണിക്കൊന്നയല്ല ഞാൻ

കണിക്കൊന്നയല്ല ഞാൻ

കണികാണുന്നതെൻ

കണ്മണി തൻ മോഹ മന്ദസ്മിതം

കനവുകളല്ല ഞാൻ കാണുന്നതവളുടെ

കല്പനാ വൈഭവ മന്ത്രജാലം (കണിക്കൊന്ന..)

 

മലർമാലയല്ല ഞാൻ മാറിലിടുന്നതെൻ

മാൻ മിഴിയാളുടെ സ്വേദഹാരം

കതിരുകളല്ല ഞാൻ കൊയ്യുന്നതവളുടെ

കവിളത്തു പൂക്കുന്ന പൂങ്കുലകൾ (കണിക്കൊന്ന..)

 

 

ഓർമ്മയിലെന്നെന്നും ഒളി തൂകുന്നതെൻ

പ്രേമമയീ തൻ നീലലോചനങ്ങൾ

എൻ ചുണ്ടിൽ പുഞ്ചിരിയായ് വിടരുന്നതാ

ചുംബനപ്പൂവിലെ പൂമ്പൊടികൾ (കണിക്കൊന്ന..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanikkonnayalla njan

Additional Info

അനുബന്ധവർത്തമാനം