ജാതിമല്ലിപ്പൂമഴയിൽ
ജാതിമല്ലിപ്പൂമഴയിൽ
ഓമന തൻ പുഞ്ചിരിയിൽ
പൂനിലാവിലിളകിയാടും
പാലരുവി പോലെയായ് ഞാൻ
(ജാതിമല്ലി..)
ഇന്ദു തന്റെ മണിയറയിൽ
ഇന്ദ്രനീലവിരികൾ താഴ്ന്നു
മാറിടത്തിൻ മദമിനിയും
മഞ്ഞസാരി മൂടിടുമോ
കാറ്റേ ഈ കാഞ്ചീപുരം പട്ടിൽ നീ
മുഖമണയ്ക്കൂ..
(ജാതിമല്ലി..)
ചന്ദനത്തിൻ കുറിയിൽ
സ്വേദബിന്ദു സ്വർണ്ണമണികളായി
മാദകമാ കനകമിഴി
മൗനച്ചെപ്പിലടങ്ങിടുമോ
കാറ്റേ നീ ഞാനായ് പോയാ പൂക്കൂട
തുറന്നു നോക്കൂ..
(ജാതിമല്ലി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jathimalli poomazhayil
Additional Info
ഗാനശാഖ: