പവിഴ പൊന്മല പടവിലെ

പവിഴ പൊന്മല പടവിലെ കാവിൽ

ഭജന നടത്തുന്നൂ പൂങ്കുരുവീ

ശയനപ്രദക്ഷിണം ചെയ്തൊഴുകുന്നൂ

ശാലീന സുന്ദരി പാലരുവീ

 

 

പ്രകൃതി തൻ ക്ഷേത്രത്തിൽ കൊടിയേറ്റ്

വാസന്ത ദേവി തൻ മുടിയേറ്റ്

ഉത്സവക്കളി കണ്ട് നടക്കാമിനി ഈ

പച്ചില ഗോപുരത്തിൽ കഴിയാമിനി (പവിഴ,,)

 

ഇലകളിൽ മഞ്ഞലയാലഭിഷേകം

ഹൃദയത്തിൽ സ്വപ്നത്താലഭിഷേകം

കാമനും രതിയുമായി ആടാമിനി

ആ രാസലീലാ ഗാഥ പാടാമിനി (പവിഴ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavizha ponmala

Additional Info

അനുബന്ധവർത്തമാനം