കാലമാകിയ പടക്കുതിര
കാലമാകിയ പടക്കുതിര
കടിഞ്ഞാണില്ലാത്ത പടക്കുതിര
ഒരിടത്തും നിൽക്കാതെ ഒരു ഞൊടി നിൽക്കാതെ
ഓടുന്നു പായുന്നു പടക്കുതിര (കാലമാകിയ.)
സംഭവചക്ര ഭ്രമണത്താലേ
മൺകുടിൽ കൊട്ടാരമാകുന്നൂ
നിത്യ സമൃദ്ധികൾ ചിലങ്ക കെട്ടി
നർത്തനമിവിടെ നടത്തുന്നൂ
നടത്തുന്നൂ (കാലമാകിയ..)
കാലത്തിന്റെ കുളമ്പിൻ കീഴിൽ
മാളിക കുടിലായ് മാറുന്നു
വിത്തു മുളയായ് മുളയിതു തൈയ്യായ്
തൈയ്യിത് മരമായ് വളരുന്നൂ
വളരുന്നൂ.... (കാല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalamakiya padakkuthira
Additional Info
ഗാനശാഖ: