ആറാട്ടുകടവിൽ ആളിമാരില്ലാതെ
Music:
Lyricist:
Singer:
Film/album:
ആറാട്ടു കടവിൽ ആളിമാരില്ലാതെ
നീരാട്ടിനിറങ്ങി നീ നീന്തുമ്പോൾ
ഞാനൊരു താമര തൂമലരായ് നിൻ
ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും
നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും (ആറട്ടു..)
കാണാതിരിക്കുവാൻ കൺനു പൊത്തും
കരിമീനായ് നിന്നെ ഞാൻ പിടിച്ചു താഴ്ത്തും (2)
മുങ്ങാം കുളിയിട്ട് മൂരി നിവർന്നൊരു
ചങ്ങാലിക്കിളിയായ് പറന്നു പോകും ഞാൻ
ചങ്ങാലിക്കിളിയായ് പറന്നു പോകും
മാണിക്ക്യപടവിൽ ആരാരും കാണാതെ
മലരമ്പുമായ് നീ നിൽക്കുമ്പോൾ
ഞാനൊരു പൊന്നോണ പൈങ്കിളിയായ് നീല
വാനത്തു പറന്നാലെന്തു ചെയ്യും
നീലവാനത്തു പറന്നാലെന്തു ചെയ്യും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaraattukadavil Aalimaarillathe
Additional Info
ഗാനശാഖ: