കടപ്പുറത്തൊരു ചാകര
കടപ്പുറത്തൊരു ചാകര വന്നാൽ
മിന്നിനു പൊന്നു തരാം...
സ്വർണ്ണക്കമ്മലു
തീർത്തു തരാം!
കറുത്തപെണ്ണേ നിനക്കു വേണ്ടി
കരയിലരിയ കുടിലൊന്നു
കെട്ടാം
(കടപ്പുറത്ത്...)
ഏഴഴകും ചേർന്നൊരു വീടിനൊത്ത
പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കൻ താലികെട്ടി
പൊന്നരയച്ചെക്കൻ
താലികെട്ടി....
(ഏഴഴകും...)
ചങ്ങാതിമാരൊത്തു
പാടിനടക്കുന്ന
ചെങ്ങാലിപ്പൂങ്കുരുവി, അവളൊരു
ചെങ്ങാലിപ്പൂങ്കുരുവി
(ചങ്ങാതി)
മാരവനൻ വന്നോടീ....
മാറത്തൊന്നു ചാഞ്ഞോടീ...
തണ്ടു
വലിച്ച് - ഹൊയ്യാരാ ഹോയ്യ
തോണി തുഴഞ്ഞ്‍ - ഹൊയ്യാരാ ഹോയ്യ
തണ്ടു വലിച്ചും
തോണി തുഴഞ്ഞും
ആകെ ദേഹം തളർന്നോടം തള്ളും നേരം
കരളിൽ തെളിയും നിന്റെ
നിറമീ കടലിൽ കണ്ടേ
തിത്തിത്താരാ തകതിധിമി താതരികിട താതരികിട
തെയ്
(ഏഴഴകും...)
പഞ്ചമിരാവില് ചന്ദ്രനുദിക്കുമ്പോ
എന്തൊരു
ചാഞ്ചാട്ടം - കടലിന്റെ
നെഞ്ചില് തേരോട്ടം (പഞ്ചമി)
പൊന്നലപ്പൂംകൈ
നിറയെ
സ്വർണ്ണവളയിട്ടതാര്...
പൊട്ടിച്ചിരിച്ച് - ഹൊയ്യാരാ ഹോയ്യ
കെട്ടിപ്പിടിച്ച് - ഹൊയ്യാരാ ഹോയ്യ
പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും
താളമേളത്തോടെ ഈണം മൂളിപ്പാടി
കരയിൽ തകരും വരെയും കനകം തിരയും
തിരകൾ
തിത്തിത്താരാ തകതിധിമി താതരികിട താതരികിട തെയ്