പണ്ടത്തെ പാട്ടിലെ
പണ്ടത്തെ പാട്ടിലെ പൊന്നരയച്ചെക്കൻ
രാജകുമാരിയെ പ്രേമിച്ചൂ......
വിണ്ണിലെ ചന്ദ്രിക കണ്ടു കൊതിച്ചൊരു
മണ്ണിലെ പുൽക്കൊടി നാമ്പുപോലെ....
ഇന്ന് പൊന്നരയച്ചെക്കൻ നീയായി....
രാജകുമാരി ഇവളായി........
എല്ലാം പറയുന്ന മുത്തശ്ശിയ്ക്ക്
പണ്ടത്തെയീക്കഥ ഓർമ്മ വന്നൂ.......
കടപ്പുറത്തൊരു ചാകര വന്നാൽ മിന്നിനു പൊന്ന് തരാം.......
സ്വർണ്ണക്കമ്മല് തീർത്ത് തരാം.......
കറുത്തപെണ്ണേ നിനക്കു വേണ്ടി കരയിലരിയ കുടിലൊന്ന് കെട്ടാം......
കടപ്പുറത്തൊരു ചാകര വന്നാൽ മിന്നിനു പൊന്ന് തരാം.......
സ്വർണ്ണക്കമ്മല് തീർത്ത് തരാം......
ഏഴഴകും ചേർന്നൊരു വീടിനൊത്ത പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കൻ താലി കെട്ടീ.....
പൊന്നരയച്ചെക്കൻ താലി കെട്ടി.........(2)
ചങ്ങാതിമാരൊത്ത് പാടി നടക്കുന്നു ചങ്ങാലി പൂങ്കുരുവീ......
അവളൊരു ചങ്ങാലി പൂങ്കുരുവീ...... (2)
മാരനവൻ വന്നോടീ....മാറത്തൊന്നു ചാഞ്ഞോടീ...ഹോ .(2)
തണ്ട് വലിച്ച്..ഹൊയ്യാര ഹോയ്....
തോണി തുഴഞ്ഞ്...ഹൊയ്യാര....ഹോയ്...
തണ്ട് വലിച്ചും തോണി തുഴഞ്ഞും
ആകെ ദേഹം തളർന്ന് ഓളം തള്ളും നേരം
കരളിൽ തെളിയും നിന്റെ നിറവും കടലിൽ കണ്ടേ.........
തിത്തിത്താരാ....
ഏഴഴകും ചേർന്നൊരു വീടിനൊത്ത പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കൻ താലി കെട്ടീ....
പൊന്നരയച്ചെക്കൻ താലി കെട്ടീ....
തന്തന തന്തന താനന... ഹൊയ്യാര ഹൊയ്യാരെ ഹൊയ്യാ...
പഞ്ചമിക്കാവിൽ ചന്ദ്രനുദിയ്ക്കുമ്പം എന്തൊരു ചാഞ്ചാട്ടം....
കടലിന്റെ നെഞ്ചില് തേരോട്ടം......(2)
പൊന്നലപ്പൂ കൈ നിറയെ സ്വർണ്ണ വളയിട്ടതാര്......(2)
പൊട്ടിച്ചിരിച്ച്.......ഹൊയ്യാര ഹോയ്.....
കെട്ടിപ്പിടിച്ച്........ഹൊയ്യാര ഹോയ്........
പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും
താളമേളത്തോടെ ഈണം മൂളിപ്പാടി
കരയിൽ തകരും വലയും കരയും തിരകൾ........
തിത്തിത്താരാ....
ഏഴഴകും ചേർന്നൊരു വീടിനൊത്ത പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കൻ താലി കെട്ടീ..
പൊന്നരയച്ചെക്കൻ താലി കെട്ടീ......(2)