കാത്തിരുന്ന രാവ്

കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ്  പ്രേമവെണ്ണിലാവ്  ഓമൽപ്പെൺകിടാവ്  വിരിയുന്നു മുന്നിൽ സ്വർഗ്ഗം മതിയിനി നാണംവരുമീ വനക്കിളിയേ മധുവിധുവല്ലേ അണയൂ കളമൊഴിയേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ്  പ്രേമവെണ്ണിലാവ്  ഓമൽപ്പെൺകിടാവ്  

മൊഞ്ചത്തിപ്പെണ്ണേ നീയെൻ കണ്ണിൻമണിയായി ഖൽബിനുള്ളിൽ മുഴങ്ങിയല്ലോ ബിസ്മില്ലാ ശഹനായി 
പെരുന്നാൾ പിറയായി മുഹബത്തിൻ തളിരായി 
മാപ്പിളപ്പാട്ടണിയും തേനലയായ്  നീ വരുമെന്നിനി മുല്ലപ്പൂമുഖം ഒന്നു കണ്ടാട്ടേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ്  പ്രേമവെണ്ണിലാവ്  ഓമൽപ്പെൺകിടാവ്  

കണ്മണി സഞ്ചരിച്ചാൽ പുഞ്ചിരിക്കും പാദസ്വരം കാവ്യമയമാക്കിയുള്ളം കല്യാണനാദസ്വരം
കടമിഴിക്കറുപ്പും കവിളിണത്തുടുപ്പും 
എന്തേ ദിനരാത്രങ്ങൾ നെയ്തെടുക്കുന്നു വരു മെല്ലെ നീ ചെല്ലമേനി ഞാൻ ഒന്നു പൂണ്ടാട്ടേ
കാത്തിരുന്ന രാവ് പൂത്ത പൊൻകിനാവ് പ്രേമവെണ്ണിലാവ് ഓമൽപ്പെൺകിടാവ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathirunna raavu

Additional Info

Year: 
1992

അനുബന്ധവർത്തമാനം