വാനിൽ വിഭാതം

വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായ്
പാരിന്‍ കിനാവില്‍ പ്രേമോത്സവമരുളി
ഇണക്കിളികള്‍ ഒരേ സ്വരം 
ചൊരിയും വീണയായ്
വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായ്
പാരിന്‍ കിനാവില്‍ പ്രേമോത്സവമരുളി

മാന്‍കിടാവ് പോലെ നീ 
അനുരാഗരമ്യ സാനുവില്‍ 
വരുമെന്നോര്‍ത്തു കാത്തു ഞാന്‍ 
കനവിന്‍ കറുകനാമ്പുകള്‍ 
പുലര്‍മഞ്ഞില്‍ പുളകമായ് നിൻ
തനുവിലാകെ ചൂടി ഞാന്‍
വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായ്
പാരിന്‍ കിനാവില്‍ പ്രേമോത്സവമരുളി

സോളമന്റെ ഗീതവും 
പറുദീസതന്‍ സുമങ്ങളും 
അരുളാനായ് വന്നു നീ 
ഉയിരിൻ ഹരിത വീഥിയില്‍ 
പുതു മഞ്ഞിന്‍ മന്ത്രകോടി 
അണിഞ്ഞു വന്നു വാസരം

വാനിൽ വിഭാതം ലില്ലിപ്പൂക്കളുമായ്
പാരിന്‍ കിനാവില്‍ പ്രേമോത്സവമരുളി
ഇണക്കിളികള്‍ ഒരേ സ്വരം 
ചൊരിയും വീണയായ്
വാനില്‍ വിഭാതം ലില്ലിപ്പൂക്കളുമായ്
പാരിന്‍ കിനാവില്‍ പ്രേമോത്സവമരുളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanil vibhatham