ഭാഗ്യം വന്നു സുഖകരമൊരു
ഭാഗ്യം വന്നു സുഖകരമൊരു
നവഭാവം തന്നു സിരകളില്‍
നാണ്യം വന്ന ലഹരിയിലനുപമ-
നാദമ്മാര്‍ന്നു ചൊടികളില്‍
താളം തുള്ളുമലകളിലൊരു-
മയിലാടാം സംഘമായി
അമൃതലയനദിയില്‍ നീന്തി
അസുലമധുരകണമേന്തി
പുളകമണിയാം അ സൂ സൂ സൂ സൂ
ഭാഗ്യം വന്നു സുഖകരമൊരു
നവഭാവം തന്നു സിരകളില്‍
നൂറും കഴിഞ്ഞ പടുവൃദ്ധന്നു പോലുമൊരു
ജീവന്‍ തിരിച്ചു തരും ധനം ധനം
ആ കെട്ടാന്‍ മടിച്ചു നില്‍ക്കും
പെണ്ണിന്‍ മനസ്സിലുള്ള
പ്രേമം പതിച്ചു തരും ധനം ധനം
വിഷാദങ്ങളേറേ ഇനിമേല്‍
വിനോദങ്ങളരികേ
പുതുമ നിറഞ്ഞു വഴിഞ്ഞ നിമിഷമിത്
(ഭാഗ്യം വന്നു...)
ലലലാ...
മന്ത്രിക്കസേരനേടും തന്ത്രങ്ങള്‍ പോലും
നിയന്ത്രിക്കുന്ന മന്ത്രവാദി പണം പണം
അയ്യോ സൈനേഡ് വാങ്ങിത്തിന്നു ചാവാനും പൈസ കയ്യിലില്ലാത്ത മര്‍ത്ത്യന്‍ വെറും പിണം പിണം
വിഷാദങ്ങളേറേ ഇനിമേല്‍ വിനോദങ്ങളരികേ
പുതുമ നിറഞ്ഞു വഴിഞ്ഞ നിമിഷമിത്
(ഭാഗ്യം വന്നു...)