നദി നദി നിളാനദി

നദി നദി നിളാനദി
സരാഗ സാഗരോന്മുഖി
പദേ പദേ വഴിഞ്ഞു നിന്‍
നിഗൂഢ കമ്രകാമിതം
(നദി...)

പ്രഭാതവും പ്രദോഷവും
പ്രശീത താപജാലവും
തടഞ്ഞതില്ല നിന്‍ ഗതി
സ്വയംവരാഭിലാഷിണി
മാറിലാഴിയേന്തുമീ
മഞ്ജുഗാന മഞ്ജരി
(നദി...)

വനങ്ങളും മഹാദ്രിയും
വസന്ത രാജധാനിയും
വെടിഞ്ഞുപോന്നു നീ സതി
വികാരസിന്ധുഗാമിനി
സ്നേഹമെന്ന നോവിലും
വാര്‍ന്നു രാഗമാധുരി
(നദി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Nadi Nadi nilanadi