ജനനി ജയിക്കുന്നു

(Ch)ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു
മാനവ ധർമ്മം ജയിക്കുന്നു

 

(MF)ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു

ജനനി ജയിക്കുന്നു മാനവ ധർമ്മം ജയിക്കുന്നു

ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു....

 

(MF)സമത്വ ജ്യോതിസ്സുയരുന്നു - പുതു

ചരിത്രമിവിടെ തെളിയുന്നു.(2)

അഴിമതി തന്നുടെ ഭൂതത്താന്മാർ കടലിൽ താഴുന്നു

(Ch)അറബിക്കടലിൽ താഴുന്നു

താഴുന്നു...താഴുന്നു...

 

(MF)ഭാരതം ഉണരുന്നു..നവ

ഭാരതം ഉണരുന്നു.,(2)

(Ch)ജനാധിപത്യപ്പൊൻ കൊടിയേന്തും

ജനതതിയിവിടെ ഉണരുന്നു.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janani jayikkunnu

Additional Info

Year: 
1976

അനുബന്ധവർത്തമാനം