നിധിയും കൊണ്ട്

നിധിയും കൊണ്ട് കടക്കുന്നു നീ
നിന്നിൽ നിന്നൊളിച്ചോടുന്നു
നീയോടുന്നു മുൻപേ
നിൻ മനസ്സാക്ഷി പിൻപേ ( നിധിയും..)

പത്തുമാസം ചുമന്നവളെവിടെ
പോറ്റി വളർത്തിയ നീയെവിടെ
വിരഹത്തീയിൽ പെറ്റമ്മയെരിഞ്ഞൂ
വിലയ്ക്കു വാങ്ങീ മാതൃത്വം നീ
വിലയ്ക്കു വാങ്ങീ മാതൃത്വം
അമ്മയാണോ നീ ഇതു ധർമ്മമാണോ (നിധിയും..)

സ്വന്തം ജീവൻ തന്നവളെവിടെ
വന്ധ്യയാം നിൻ മനസ്സെവിടെ
നിൻ സ്വാർത്ഥതയിൽ ബന്ധങ്ങളുലഞ്ഞൂ
കവർന്നെടുത്തൂ മാതൃത്വം നീ
കവർന്നെടുത്തൂ മാതൃത്വം
അമ്മയാണോ നീ ഇതു ധർമ്മമാണോ (നിധിയും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
nidhiyum kond

Additional Info

അനുബന്ധവർത്തമാനം