ഇനിയും പാടാം
ഇനിയും പാടാം ഒരു പ്രേമഗീതം
ഇനിയും പാടാം ഒരു പ്രേമഗീതം
ഓര്‍മ്മയില്‍ പൂവിടും നീര്‍മണിപ്പൂവുകള്‍
കൊഴിയും നേരം വിരിയും നേരം
ഇനിയും പാടാം ഒരു പ്രേമഗീതം
കായലോരത്ത് കാത്തൊരാ കിളി
ഏകനായ് തേങ്ങിയോ
എവിടേ എവിടേ
മഞ്ഞു വീഴുന്നു രാവു നീളുന്നു
കൂട്ടിലെത്തുമോ നീ - ഈ
കൂട്ടിലെത്തുമോ നീ
ഇനിയും പാടാം ഒരു പ്രേമഗീതം
വെണ്ണിലാവിന്റെ നാട്ടിലെ
സ്വര്‍ണ്ണരാജഹംസമായോ
അകലേ അകലേ
നീ മയങ്ങുന്ന സ്വര്‍ഗ്ഗമേടയില്‍
തെന്നലായ് വരും ഞാന്‍ - ഒരു
തെന്നലായ് വരും ഞാന്‍
ഇനിയും പാടാം ഒരു പ്രേമഗീതം
ഓര്‍മ്മയില്‍ പൂവിടും നീര്‍മണിപ്പൂവുകള്‍
കൊഴിയും നേരം വിരിയും നേരം
ഇനിയും പാടാം ഒരു പ്രേമഗീതം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Iniyum paadaam
Additional Info
Year:
1996
ഗാനശാഖ: