മാലാഖയായ് നീ വരുമോ

മാലാഖയായ് നീ വരുമോ സഖീ
മാലേയഭാവം പകരൂ സഖീ
നീയെന്‍ ജീവനില്‍ രാഗം തൂകുമോ
നീയെന്നില്‍ പ്രേമാമൃതം

അനുരാഗലോലം നീ അരികില്‍ വരൂ
അകതാരില്‍ ഈണം പകരാന്‍ വരൂ
നീയെന്‍ മാനസം തേടും ജീവിതം
നീയെന്റെ ദേവാലയം
മാലാഖയായ് നീ വരുമോ സഖീ
മാലേയഭാവം പകരൂ സഖീ

കരതാരില്‍ സുമമാല
മനതാരില്‍ രതിമേള
ശാലീനതേ നീ വരൂ
സാമഗാനഗീതികള്‍ വേണുവൂതവേ
സാലകാലഭേരികള്‍ താളമേകവേ
മതിമോഹമണയാത്ത ദീപം
മാലാഖയായ് നീ വരുമോ സഖീ
മാലേയഭാവം പകരൂ സഖീ

മധുമാസ മലരായി
വിധുരാവില്‍ വിടരുമ്പോള്‍
ആത്മാവില്‍ തേന്‍തൂകുമോ
രാഗലോലനായ് ഞാന്‍ കാത്തിരുന്നിടാം
നാകലോകമാകെയും കൈവെടിഞ്ഞിടാം
വധുവായി വരൂ നീയെന്‍ ദേവി

മാലാഖയായ് നീ വരുമോ സഖീ
മാലേയഭാവം പകരൂ സഖീ
നീയെന്റെ ദേവാലയം
നീയെന്നില്‍ പ്രേമാമൃതം
നീയെന്റെ ദേവാലയം
നീയെന്നില്‍ പ്രേമാമൃതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malakhayai nee varumo