പാരിജാതം പൂത്തതോ

പാരിജാതം പൂത്തതോ
പൂനിലാവ്‌ തീര്‍ത്തതോ
നിന്‍ കവിള്‍ പൂവിതള്‍
നാണത്താല്‍ തുടുത്തു നിന്നതോ
ഓമനേ നിന്നില്‍ പ്രേമം കിനിഞ്ഞതോ
പാരിജാതം പൂത്തതോ
പൂനിലാവ്‌ തീര്‍ത്തതോ

മധുവോലും അധരം പ്രേമാര്‍ദ്ര നിനദം
ഋതുരാഗം മൂളുന്ന സാരംഗിയോ
മാര്‍മണിപ്പൂംകഞ്ചുകത്തില്‍
നീയൊളിക്കും മാതളങ്ങള്‍
എന്നെ നിദ്രാഹീനനാക്കും സായകങ്ങള്‍
പാരിജാതം പൂത്തതോ
പൂനിലാവ്‌ തീര്‍ത്തതോ

മൃദുലളിതം ചലനം മദലുളിതം നടനം
നിന്‍ മേനി മദനന്റെ മണിവീണയോ
തന്ത്രികളില്‍ നീ മീട്ടും
അഷ്ടപദി ഗീതകങ്ങള്‍
എന്നെ മുകില്‍വര്‍ണ്ണനാക്കും മാധവങ്ങൾ

പാരിജാതം പൂത്തതോ
പൂനിലാവ്‌ തീര്‍ത്തതോ
നിന്‍ കവിള്‍ പൂവിതള്‍
നാണത്താല്‍ തുടുത്തു നിന്നതോ
ഓമനേ നിന്നില്‍ പ്രേമം കിനിഞ്ഞതോ
പാരിജാതം പൂത്തതോ
പൂനിലാവ്‌ തീര്‍ത്തതോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paarijatham poothatho