ഇല്ലിലം കുന്നിന്മേൽ
ഇല്ലിലം കുന്നിന്മേൽ വന്നേപോ
വെള്ളിനിലാ താമ്പാളം തന്നേ പോ
നിൻ ചിരി മുത്തുകൾ എതിർ
മഴയാകാൻ എന്തെല്ലാം
നിൻ കുളിരാമ്പൽ വീണു കിളിർത്തത്
പൊൻപാടം
വനചന്ദ്രികേ...ശിവരഞ്ജിനീ...
ആരോടും മിണ്ടല്ലീ ശ്യാമനിലാക്കവിതേ
ഇല്ലിലം കുന്നിന്മേൽ വന്നേപോ
വെള്ളിനിലാതാമ്പാളം തന്നേ പോ
സായാഹ്നം സംഗീതം നേദിച്ചു
ആ....
തളിരടിയിൽ സ്വരജതികൾ പൂവിട്ടു
ആ....
ഒന്നാപ്പൂവിൻ ഉന്മാദത്തിൽ ഉണ്ടു
മയങ്ങാല്ലോ
അമ്മാവൻ വരുവോളം വാവിതു
നിൽക്കൂല്ല
ഇല്ലിലം കുന്നിന്മേൽ വന്നേപോ
വെള്ളിനിലാതാമ്പാളം തന്നേ പോ
കുളിരരുവി തിരനിരയിൽ മംഗലനീരാട്ട്
ആ....
പ്രണയമദം വിതുമ്പി നിൽക്കും
പൊന്നാമ്പൽ മൊട്ട്
ആ....
ഇനി ആരാരെത്തും മുമ്പേ ചന്ദന-
വീണ മുറുക്കാലോ
കല്ലായി പുഴയിലെ വെള്ളം
മേലോട്ടൊഴുകൂല്ല
ഇല്ലിലം കുന്നിന്മേൽ വന്നേപോ
വെള്ളിനിലാ താമ്പാളം തന്നേ പോ
നിൻ ചിരി മുത്തുകൾ എതിർ
മഴയാകാൻ എന്തെല്ലാം
നിൻ കുളിരാമ്പൽ വീണു കിളിർത്തത്
പൊൻപാടം
വനചന്ദ്രികേ...ശിവരഞ്ജിനീ...
ആരോടും മിണ്ടല്ലീ ശ്യാമനിലാക്കവിതേ
ഇല്ലിലം കുന്നിന്മേൽ വന്നേപോ
വെള്ളിനിലാതാമ്പാളം തന്നേ പോ