ഹൃദയം ഒരു വല്ലകി - MD

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി (2)
എന്നുമെന്നും
ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി
നമ്മള് പാടും പല്ലവി (ഹൃദയം ഒരു
വല്ലകി)

വർണ്ണച്ചിറകും നേടി വിണ്ണിന് വനികയും തേടി (2)
ഓരോ ദിനവും
മറഞ്ഞാലും ഒരു ദിനം ഓർമ്മയില് പൂവിരിക്കും
ഈ സുദിനം - ഈ ധന്യദിനം
(2)

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി
എന്നുമെന്നും ഓർമ്മ വയ്ക്കാന്
ഇന്നു പാടും പല്ലവി
നമ്മള് പാടും പല്ലവി

മഞ്ഞില് മഴയില് മുങ്ങി കയ്പ്പും
മധുരവുമായി (2)
ഇനിയും കാലം പോയാലും ഇതുപോല് നാമെന്നും പുലരേണം
പിരിയാതെ
വേർപിരിയാതെ (2)

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി
എന്നുമെന്നും
ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി
നമ്മള് പാടും പല്ലവി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hrudayam Oru vallaki - MD

Additional Info

അനുബന്ധവർത്തമാനം