ഹൃദയം ഒരു വല്ലകി -FD

ഹൃദയം ഒരു വല്ലകി
ഉണരും ഒരു പല്ലവി
എന്നുമെന്നും ഒർമ്മവയ്ക്കാൻ
ഇന്നു പാടും പല്ലവി
നമ്മൾ പാടും പല്ലവി
(ഹൃദയം...)

വർണ്ണ ചിറകും നേടി
വിണ്ണിൻ വനികയും തേടി
ഓരോ ദിനവും മറഞ്ഞാലും
ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും
ഈ സുദിനം ഈ ധന്യദിനം
ഈ സുദിനം ഈ ധന്യദിനം
(ഹൃദയം...)

മഞ്ഞിൽ മഴയിൽ മുങ്ങി
കൈപ്പും മധുരവുമായി
ഇനിയും കാലം പോയാലും
ഇതുപോൽ നാമെന്നും പുലരേണം
പിരിയാതെ വേർപിരിയാതെ
പിരിയാതെ വേർപിരിയാതെ
(ഹൃദയം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hrudayam Oru vallaki - FD

Additional Info

Year: 
1986

അനുബന്ധവർത്തമാനം