ഹേ പുതുമഴ
ഹേ പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
ഏതോ ഗന്ധർവ്വൻ പാടി
ആ ഗാനം ഞാനേറ്റുപാടി
ഹേ പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
അങ്കണത്തൈകളും കാറ്റും
ആലിംഗനം ചെയ്യും നേരം
എൻ കിളിവാതിലനങ്ങി
കിങ്ങിണിക്കൊളുത്തു കിണുങ്ങി
തൂവാനത്തുള്ളികളോടെൻ
പൂവാതിൽ തോറ്റുപിണങ്ങി
(ഹേ പുതുമഴ...)
ഗന്ധർവ്വഗാനവും കുളിരും
ഒരുമയോടെൻ മുന്നിലൊഴുകി
എൻ രാഗം തെറ്റെന്നു ചൊല്ലി
തൻരാഗം എന്നുള്ളിൽ തൂവി
മണ്ണിന്റെ വാസന ചാർത്തി
വന്നവൻ മഴപോൽ മടങ്ങി
ഹേ പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
ഹേ ലലാലലാലാലലലാലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hey puthumazha
Additional Info
Year:
1995
ഗാനശാഖ: