വിണ്ണണിപ്പന്തൽ മേലെ
വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ
ആ വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ
ഒന്നാണു രണ്ടുമെന്നു പാടൂ തത്തമ്മേ
നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ
ഈശ്വരന്റെ കാലടിയിൽ
നാണയങ്ങൾ വീഴുന്നു
ഗംഗയാമെൻ മുമ്പിലുമിന്ന്
ചില്ലറകൾ വീഴുന്നു
സ്വർഗ്ഗത്തിലുണ്ടപ്സരസ്സ്
തേടുന്നവൾ മുനികളെ
ചേരിയിലുണ്ടപ്സരസ്സ്
വിശപ്പിനാൽ വഴി തെറ്റുന്നവൾ
ഒന്നാണു രണ്ടുമെന്നു പാടൂ തത്തമ്മേ
നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
ചേർത്തുവയ്ക്കാനില്ലൊന്നും
വേദനകളല്ലാതെ
പങ്കുവെയ്ക്കാനില്ല സ്വത്തുക്കൾ
പട്ടിണിയൊന്നല്ലാതെ
മാനത്തുള്ള മേനകാ..
കാട്ടിൽവിട്ടു മകളെയും
ചേരിയിലെ മേനകയും
മകളെ വിൽക്കും വഴിമുട്ടുമ്പോൾ
ഒന്നാണു രണ്ടുമെന്നു പാടൂ തത്തമ്മേ
നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ
ആ വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ
ഒന്നാണു രണ്ടുമെന്നു പാടൂ തത്തമ്മേ
നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
വിണ്ണണിപ്പന്തൽ മേലെ
കണ്ണുനീർപ്പാടം താഴെ