ഹേ നിൻ ഹൃദന്തമോ

ഹേ നിന്‍ ഹൃദന്തമോ 
ഇന്നെന്‍ മിഴികളിലലഞ്ഞൂ
വികാരമായ് മനസ്സിലിഴഞ്ഞ യുവത്വം
വിമൂകമായ് വിപഞ്ചിയുണര്‍ത്തി മൊഴിഞ്ഞൂ
ഇതല്ലേ ഉന്മാദതരംഗം 
സുഖങ്ങള്‍ തിരഞ്ഞ ഹൃദന്തമേ
നീ വന്നീ തേന്‍ നുകരൂ 
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ

നിന്നുള്ളില്‍ നിരന്തരം 
പീലിനീര്‍ത്തും പ്രേമസ്വപ്നമയൂരം
എന്‍ നെഞ്ചില്‍ മയങ്ങിയോ
പൂനിലാവിലൊന്നു ചേര്‍ന്ന 
ഹിമംപോൽ
രാഗവസന്തം നല്‍കും മരന്ദം
നുകര്‍ന്നു തളര്‍ന്നു മയങ്ങിവീഴാന്‍
ദേവാ നീ വരുമോ
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ 
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ 
ലാ ലാ ലലല്ലാ ലാ ലാ ലാ ലാ ആ...

ആനന്ദം വിളമ്പുവാന്‍ 
കാത്തുനിന്ന ദേവദാസി സദസ്സിൽ
ചെങ്കോലും കിരീടവും
കാഴ്ചവെച്ചു വീരരാജ പ്രഭുത്വം
ഇന്നുമുണർന്നൂ ദാഹനികുഞ്ജം
തുളുമ്പും വികാരസരസ്സുമായെന്‍
ദേവാ നീ വരുമോ 

ഹേ നിന്‍ ഹൃദന്തമോ 
ഇന്നെന്‍ മിഴികളിലലഞ്ഞൂ
വികാരമായ് മനസ്സിലിഴഞ്ഞ യുവത്വം
വിമൂകമായ് വിപഞ്ചിയുണര്‍ത്തി മൊഴിഞ്ഞൂ
ഇതല്ലേ ഉന്മാദതരംഗം 
സുഖങ്ങള്‍ തിരഞ്ഞ ഹൃദന്തമേ
നീ വന്നീ തേന്‍ നുകരൂ 
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ 
ഹേ നിന്‍ ഹൃദന്തമോ
ഇന്നെന്‍ മിഴികളിലലഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey nin hridanthamo