ഈ രാഗദീപം

ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം..

തുളുമ്പുന്ന കണ്ണില്‍ പൊഴിയാന്‍ വിതുമ്പും
ഒരുബാഷ്പനീര്‍ ഞാനല്ലയോ
മടങ്ങുന്നു സോദരീ കരയല്ലെ നീയിനി
നിവേദിച്ചിടാം ഞാന്‍ സർവ്വവും
ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം..

നിനക്കുള്ളതെല്ലാം നിനക്കായി നല്‍കി ഞാന്‍
തിരിച്ചുപോയീ ഇന്നേകയായ് ഓ..
മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ്
നില്‍ക്കുന്നിതാ ഞാന്‍ നിത്യവും ആ...
ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം..

തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം
നിനക്കല്ലയോ എൻസോദരീ ഓ..
കരളിന്റെ വേദന സിന്ദൂരമാക്കി ഞാൻ
ചൂടുന്നിതാ എൻ നെറ്റിയിൽ
ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee raga deepam

Additional Info

Year: 
1980

അനുബന്ധവർത്തമാനം