ഗോവിന്ദം വെൺമയം
(F) ഗോവിന്ദം വെണ്മയം ഗോവിന്ദനന്യൂനം
ഗോധൂളിക്കരുണിമ എന്തു പറയാന്‍.
ഗോവിന്ദം വെണ്മയം ഗോവിന്ദനന്യൂനം
ഗോധൂളിക്കരുണിമ എന്തു പറയാന്‍...
ഗോധൂളിക്കരുണിമ എന്തു പറയാന്‍...
(M) തള്ളയ്ക്കൊ വെണ്‍ നിറം കുട്ടിക്കോ കാര്‍വര്‍ണ്ണം
(C) എന്തു പറഞ്ഞതു..
(M) കാര്‍വര്‍ണ്ണപ്പശുവിനും ചെവ്വര്‍ണ്ണക്കുട്ടികള്‍
(C) എന്തോ
(F) തള്ളയ്ക്കോ വെണ്‍നിറം കുട്ടിക്കോ കാര്‍വര്‍ണ്ണം
കാര്‍വര്‍ണ്ണപ്പശുവിനും ചൊവ്വര്‍ണ്ണക്കുട്ടികള്‍
(M) ഗോപാലനെവിടെയോ ഗോപിമാര്‍ കൂട്ടത്തില്‍
ഗോധൂളികുങ്കുമം ഗോപികള്‍ നെറ്റിയില്‍
ഈ വാനില്‍ വിടര്‍ന്നാലും ആ വാനില്‍ കൊഴിഞ്ഞാലും
(F) എന്തു പറയാനതില്‍ എന്തു പറയാന്‍
(M) എന്തു പറയാനതു ദൈവഹിതം താന്‍
(C) (ഗോവിന്ദം )
(M) പിച്ചകമുരളി തന്‍ തിരുമെയ്യില്‍ ദ്വാരങ്ങള്‍
(C) പാവം
(M) അധരത്തില്‍ തൊടുമ്പോള്‍ മധുരിത ഗാനങ്ങള്‍
(C) അ..അ..അ..അ..
(F) പിച്ചകമുരളി തന്‍ തിരുമെയ്യില്‍ ദ്വാരങ്ങള്‍
അധരത്തില്‍ തൊടുമ്പോള്‍ മധുരിത ഗാനങ്ങള്‍
(M) ആ മുരളി പാടുമോ അധരങ്ങള്‍ വാടിയാല്‍ഈ ഹൃദയവീണയില്‍ ആ രാഗമുണരുമോ
ഈ കടമ്പ പൂത്തിടുമോ
ആ ഭാഗ്യം നേടിടുമോ
(F) എന്തു പറയാനതില്‍ എന്തു പറയാന്‍
(M) എന്തു പറയാനതു ദൈവഹിതം താന്‍
ഗോവൃന്ദം
(C) എന്‍മനം
(M) ഗോവിന്ദന്‍
(C) അന്യൂനം
(M) ഗോധൂളിക്ക്..
(C) അരുണിമ
(M) എന്തു പറയാന്‍
(F) ഗോധൂളിക്കരുണിമയെന്തു പറയാന്‍
(M,C) യാ..യാ..യാ..യാ....