ഗീതം സംഗീതം
Music:
Lyricist:
Singer:
Film/album:
ഗീതം സംഗീതം
മുളങ്കാടിന്റെ ഹൃദയസംഗീതം
ഇതിലേ ഇതിലേ ഒഴുകി
ഇളമാനേ നിന്നെ തേടി
കാറ്റിലലയുന്ന കസ്തൂരി ഗന്ധം
കടമിഴിക്കോണിലെ സ്വപ്നം
കറുകനാമ്പിൻ കാതിൽ ചൊല്ലും
കരളിലെ ഉന്മാദരഹസ്യം
ഞാനറിയുന്നു മാനേ നിന്റെ മൗനമെൻ
ലഹരിയല്ലേ
മാനേ മാനേ പിടമാനേ മാനേ (ഗീതം..)
കാളിദാസന്റെ യക്ഷന്റെ മോഹം
കാളിന്ദീക്കരയിലെ കദനം
തമസ പാടിയ താപസ കാവ്യം
സതിയുടെ തീരാത്ത ശോകം
നീയറിയില്ലേ മാനേ നിന്റെ ഗാനമെൻ
ലഹരിയല്ലേ
മാനേ മാനേ പിടമാനേ മാനേ (ഗീതം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Geetham sangeetham
Additional Info
ഗാനശാഖ: