ഏഴു നിറങ്ങളിലേതു മനോഹരം

ഏഴു നിറങ്ങളിലേതു മനോഹരം
ഏഴഴകുള്ളൊരെൻ പ്രേയസീ പറയൂ
അരികിൽ നീ നിൽക്കുമ്പോഴെന്തും മനോഹരം
അവിടുന്നു നൽകുന്നതെന്തും പ്രിയങ്കരം (ഏഴു...)

നയനമോ നാസികാമുകുളമോ രമ്യം
നാണത്തിലലിയിക്കാനെന്തിനീ ചോദ്യം
നയനമെന്നോതുന്നു നിന്നിമത്താളം
അധരമെന്നോതുന്നു ചുംബനദാഹം (ഏഴു..)

ഹൃദയമോ മാറിലെ കളഭമോ മൃദുലം
ഉരുകുന്നു രണ്ടും നിന്നാലിംഗനത്തിൽ
ഹൃദയമെന്നോതുന്നാ പരിഭവവചനം
ഉരുകുമ്പോൾ പെരുകും നീ പൂശുമീ കളഭം (ഏഴു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Ezhu nirangalilethu manoharam

Additional Info

അനുബന്ധവർത്തമാനം