പിരിഞ്ഞു പോവുകയോ
പിരിഞ്ഞു പോവുകയോ ഞങ്ങളെ
വെടിഞ്ഞു പോവുകയോ
നിറഞ്ഞ കണ്ണുകള്‍ കാണാതെ
തകര്‍ന്ന കരളുകള്‍ കാണാതെ
പിരിഞ്ഞുപോവുകയോ (പിരിഞ്ഞു..)
ചേച്ചി പോകരുതേ -പ്രിയ
ചേച്ചി പോകരുതേ
മുത്തശ്ശിക്കഥ ചൊല്ലിക്കൊണ്ടേ
മുത്തം നല്‍കും ചേച്ചി
ഇത്തിരിപ്പൂവിന്‍ ഗാനം പാടി
നൃത്തം ചെയ്യും ചേച്ചി
അമ്മയാകും ത്യാഗത്തില്‍
അച്ഛനാകും സ്നേഹത്തില്‍
കുളിര്‍മയാകും തീവെയിലില്‍
വെളിച്ചമാകും കൂരിരുളില്‍
ചേച്ചി പോകരുതേ -പ്രിയ
ചേച്ചി പോകരുതേ
സ്വന്തം വേദനയുള്ളിലൊതുക്കി
പുഞ്ചിരിതൂകും ചേച്ചി
ഇത്തിരിച്ചുണ്ടുകള്‍ വിരിയാന്‍ ഹൃദയം
പൂത്തിരിയാക്കിയ ചേച്ചി
തോഴിയാകും കളിയാടാന്‍
നാഥയാകും നയിച്ചീടാന്‍
വിരുന്നുവന്നീ മാളികയില്‍
വിടര്‍ന്ന പൊന്‍വിഷുക്കണിപോലെ
ചേച്ചി പോകരുതേ -പ്രിയ
ചേച്ചി പോകരുതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pirinju pokukayo
Additional Info
Year:
1977
ഗാനശാഖ: