ഏതോ യക്ഷിക്കഥയിലൊരു

ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2)
കുളത്തിൽ മിന്നും പൊന്നുണ്ട്
പവിഴം പൂക്കും മരമുണ്ട്
ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം
യക്ഷിക്കുളം...
(ഏതോ യക്ഷിക്കഥയിലൊരു ...)

പാലമരച്ചോട്ടിൽ രാവും പകലും
യക്ഷികൾ കാവലിരിക്കുന്നു
യക്ഷികൾ കാവലിരിക്കുന്നു (പാലമര..)
ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം
അവരുടെ കൈയ്യിലിരിക്കുന്നു
അവരുടെ കൈയ്യിലിരിക്കുന്നു
(ഏതോ യക്ഷിക്കഥയിലൊരു ...)

പാലൊളി തൂകിടും പാർവണ ബിംബം
രാത്രിയിൽ ഈ വഴിയെത്തുമ്പോൾ
രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..)
ആ വിരൽച്ചെപ്പു തുറന്നു തരുമോ
ഒരു പിടി മുത്തു തരാമോ
ഒരു പിടി മുത്തു തരാമോ
(ഏതോ യക്ഷിക്കഥയിലൊരു ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Etho yakshikkadhayiloru

Additional Info

അനുബന്ധവർത്തമാനം