ചേലുള്ള മലങ്കുറവാ

ചേലുള്ള മലങ്കുറവാ തൈപ്പൊങ്കൽ നാളായീ
വേടത്തിപ്പെണ്ണിനു ചേലയും കൊണ്ടു നീ
വേളി കഴിക്കുവാനെന്നു വരും ഈ
വേടത്തിപ്പെണ്ണിനു ചേലയും കൊണ്ടു നീ
വേളി കഴിക്കുവാനെന്നു വരും
കരിനീലക്കരിമ്പും കൊണ്ടെന്നു വരും
എന്നു വരും എന്നുവരും

ആ മല പൂമല അങ്ങേച്ചെരിവിലെ
ആയില്യം കാവിലെ കല്യാണം
ആയില്യം കാവിലെ കല്യാണം (ആ മല..)
ആയില്യം കാവിലെ കല്യാണം കല്യാണം
(ചേലുള്ള...)

കാടായ കാടൊക്കെ പൂക്കുന്ന നാളിൽ
കാട്ടിലെ പൂഞ്ചോലക്കരികിലിരുന്ന്(2)
കളമൃദുമൊഴിയൊത്ത് തെയ്യാരം പാടാം
തെയ്യാരം പാടാം..
കരിമിഴിയിണ പൊത്തി കിന്നാരം ചൊല്ലാം
കിന്നാരം ചൊല്ലാം
പൂമുളം തണ്ടിലെ പൂന്തേൻ നുകർന്ന്
പൂമരച്ചോട്ടിൽ നാം ചേർന്നുറങ്ങും
ഹേയ് ആ മല പൂമല അങ്ങേച്ചെരിവിലെ
ആയില്യം കാവിലെ കല്യാണം
(ചേലുള്ള...)

ആരോരും കാണാത്ത നേരത്തു വന്നു
ഓനെന്നെ ഒന്നാകെ വാരിപ്പുണർന്ന് (2)
ഇരുകവിളിണ നിറയെ സമ്മാനം തന്നു
സമ്മാനം തന്നു..
തരിവള കരിവളകൾ പുന്നാരം ചൊല്ലി
പുന്നാരം ചൊല്ലി..
ആയില്യം കാവിലു  നേരം പുലർന്നാൽ
ആതിരാനാളിൽ പൊൻ താലികെട്ട്
ഹേയ് അമ്പടി പെണ്ണ്രേ ഇപ്പടിയാടിനാൽ നാനും ആടിടുമേ
(ചേലുള്ള...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chelulla malamkurava

Additional Info

Year: 
1986

അനുബന്ധവർത്തമാനം