ഏതോ വാതിൽ
ഏതോ വാതിൽ ആരോ വരാനായ്
മൂളിത്തുറക്കുന്നപോലേ
ആരോ നിഗൂഢം സ്നേഹാർദ്രമായി
ആരാൽ വിളിക്കുന്നപോലേ
ഓ ... കെട്ടുപോയനാമ്പിന്നോർമ്മയായ തീയേ
ആറുമാഴിയുള്ളിൽ നീറി നിൽക്കുവോളേ
ഞാൻ ജനാലയും നീ പിറാവുമോ
എന്നഴികളിൽ വന്നിരിക്കയോ ... പിറാവ്വേ ...
വിഭാതം മേയും മേടുതോറും
വിദൂരം രാക്കാൽപ്പാടു കാണാം
ദുഃസ്വപ്നമോരാം ദുഃഖം വിതുമ്പാം
വെട്ടം പരക്കുമെന്നാലും
സത്യമെന്ന സൂര്യൻ ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ സങ്കടങ്ങൾ തീർക്കും
ഞാൻ തടാകമോ നീ മരാളമോ
എന്നിലേക്കു നീ താണിറങ്ങയോ ... വിമൂകം
കുഞ്ഞിച്ചിരിയാൽ പൂമുഖം പൂത്തോരു മന്ദാരമായ്
അന്തിതൻ വരാന്തയിൽ എമ്പാടു വെൺതാരകൾ
ചൂഴവും തൂനിലാ തെന്നലിലാടിയാടിയാടിയാടി
വെണ്മുകിലുകൾ
സത്യമെന്ന സൂര്യൻ ശങ്കമഞ്ഞു നീക്കും
സ്നേഹരശ്മിയാലേ സങ്കടങ്ങൾ തീർക്കും
നീ മിനാരവും ഞാൻ പരുന്തുമോ
എന്നിറമ്പിൽ നീ കൂടുകൂട്ടുമോ ... പ്രാണനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Etho Vathil
Additional Info
Year:
2023
ഗാനശാഖ:
Music arranger:
Music programmers:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
ഫ്ലൂട്ട് |