ഏതോ കിനാവിന്റെ
ഏതോ കിനാവിന്റെ ദ്വീപിൽ
ഇന്നെന്റെ മോഹങ്ങൾ പൊൻപീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാൽ
വെൺചാമരങ്ങൾ വീശിനിന്നു (ഏതോ കിനാവിന്റെ...)
സാഗരനീലിമ പൊൻപീലിയിൽ
രാഗചിത്രങ്ങൾക്കു രൂപമേകി
പൂങ്കാറ്റുവാസന്തപൂക്കളുമായ്
ആ വർണ്ണരേണുവെ പുൽകി നിന്നൂ
അതിൻ മോഹം പുതുരാഗം
ഞാൻ പാടി നിന്നൂ... (ഏതോ കിനാവിന്റെ...)
ആത്മവിപഞ്ചിക തന്ത്രികളിൽ
ആയിരം നാദങ്ങളൊന്നു ചേർന്നു
സ്വർഗീയസംഗീതകന്യകൾ തൻ
സംഗമം സായൂജ്യമേകി നിന്നൂ
അതിൻ ഭാവം പുതുരാഗം
ഞാൻ പാടി നിന്നൂ... (ഏതോ കിനാവിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho kinaavinte