തിരകൾ തിരകൾ

തിരകൾ തിരകൾ തിരകൾ
അജ്ഞാതമേതോ താവളം തേടി
അലയുന്നു എന്നുമലയുന്നു
യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ
തിരകൾ തിരകൾ തിരകൾ

ഹർഷോന്മാദ വികാരതരംഗമായ്‌
തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ
ആയിരം കൈകളാൽ...
ആയിരം കൈകളാൽ അവയ്ക്കു ചുറ്റും
മതിലുകൾ തീർക്കും തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ
തിരകൾ തിരകൾ തിരകൾ

വഴിയറിയാതെ തീരത്തിൻ മാറിൽ
തിരകൾ തലതല്ലി തേങ്ങുമ്പോൾ
ആ രോദനം കേട്ടു...
ആ രോദനം കേട്ടു ആർത്തുചിരിക്കും
ആർക്കും തോൽക്കാത്ത തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ

തിരകൾ തിരകൾ തിരകൾ
അജ്ഞാതമേതോ താവളം തേടി
അലയുന്നു എന്നുമലയുന്നു
യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ
തിരകൾ തിരകൾ തിരകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirakal thirakal

Additional Info

Year: 
1979

അനുബന്ധവർത്തമാനം