എന്റെ മാനസഗംഗയിലിനിയും

എന്റെ മാനസഗംഗയിലിനിയും
വിടരുമോ നവ സ്വപ്നദലങ്ങള്‍
അന്ധകാരമുറങ്ങും വീഥിയില്‍
തെളിയുമോ ഒരു കൈത്തിരിനാളം

മധുരമാം സ്മൃതിയലകള്‍ തേടും
ഹൃദയമേ നിന്‍ കൈക്കുമ്പിളില്‍ ഞാന്‍
ചൊരിയുമശ്രുകണങ്ങളിലിന്നെന്‍
കിനാവൊതുങ്ങുന്നു
വീണ്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നു
(എന്റെ മാനസ..)

അലസമാം പകല്‍ നിദ്രയിലുണരും
ശിഥിലമാമൊരു സ്വപ്നം പോലെ
വിടപറഞ്ഞു മടങ്ങിയെന്നിലെ
വിമൂക സങ്കല്‍പം
എന്നിട്ടും അനന്തമായ ഈ യാത്ര തുടരുന്നു
(എന്റെ മാനസ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ente maanasagangayiliniyum

Additional Info

Year: 
1980

അനുബന്ധവർത്തമാനം