തത്തമ്മച്ചുണ്ടത്ത് ചിരി
തത്തമ്മച്ചുണ്ടത്ത് ചിരി വിരിയണ നേരത്ത്
മാനത്തെ പെണ്ണിന്ന് നക്ഷത്ര മണിത്താലി
പുടവയിടാൻ പൂമുകില് കുരവയിടാൻ പൂങ്കാറ്റ്
മകര നിലാവുണരുമ്പം മാനത്തൊരു കല്യാണം
ധിമിധിംതിമി തിമൃതത്തൈ
ധിമിധിംതിമി തിമൃതത്തൈ
ധിമിധിംതിമി തിമൃതത്തൈ
ധിമിധിംതിമി തിമൃതത്തൈ
ഇല്ലം നിറനിറ വല്ലം നിറനിറ
പത്തായം നിറ പെട്ടി നിറ
കളമൊഴിഞ്ഞു അറ നിറഞ്ഞു
മനമുണർന്നു തെയ്തോം
തന തനനനാനാ താനാ
നെഞ്ചിനുള്ളില് നൂറുമേനി
സ്വപ്നവും വിളഞ്ഞു
തന തനനനാനാ താനാ
ഇരവിതെങ്ങോ പോയ്മറഞ്ഞു
പുലരി പൂത്തു വിടർന്നു
തമ്പുരാന്റെ മുറ്റമിന്നൊരു
സ്വർഗ്ഗമായിത്തീർന്നു
സ്വർഗ്ഗമായിത്തീർന്നു
സ്വർഗ്ഗമായിത്തീർന്നു
നേരംപോയ് നേരംപോയ്
മൂവന്തി മയങ്ങുന്നേ
കരയിലെന്നെ കാത്തു
നിൽക്കണ പെണ്ണാളേ
ആറ്റിറമ്പും മുൻപേ
ഹൊയ് ഹൊയ്ഹൊയ്
കായൽ കലിയിളകും മുൻപേ
ഹൊയ് ഹൊയ്ഹൊയ്
ഈ തോണി വരും
കരയല്ലേ കണ്മണിയേ
ഈ തോണി വരും
കരയല്ലേ കണ്മണിയേ
പുത്തൻ കുരുത്തോല ചേർത്തുവച്ചു
ഞാൻ മുത്തണിപ്പന്തലും തീർത്തുവെച്ചു
കൈതോലപ്പായ നിവർത്തിവെച്ചു
പിന്നെ പുത്തരിക്കഞ്ഞിയൊരുക്കിവെച്ചു
കിളിവാലൻ വെറ്റില നുള്ളിവെച്ചു
ദൂരെ മിഴി രണ്ടും നട്ടു ഞാൻ കാത്തിരുന്നു