ഹൃദയം കാതോർത്തു നിൽക്കും
നിരിസാ നിരിഗാ നിരിസാ
നിരിഗമപ മഗമപാ
സാനിധപമഗരീ നിരിസ
ആ....
ഹൃദയം കാതോർത്തു നിൽക്കും
കവിതേ നിൻ താളമാകാൻ
സ്വരമായ് സംഗീതലയമായ്
ഉണരൂ ആത്മാവിലെന്നും
ഉണരൂ ആത്മാവിലെന്നും
(ഹൃദയം...)
നീ പ്രേമസായൂജ്യമേകും
നിമിഷം സ്വർഗ്ഗീയനിമിഷം
ആ....
നീ പ്രേമസായൂജ്യമേകും
നിമിഷം സ്വർഗ്ഗീയനിമിഷം
മൗനങ്ങൾ വാചാലമാകും
ഏകാന്ത സങ്കല്പങ്ങൾ
എന്നുള്ളിൽ നൃത്തം ചെയ്യും
കവിതേ നിൻ അമൃതം തരൂ
കവിതേ നിൻ അമൃതം തരൂ
(ഹൃദയം...)
നിൻ രാഗവൃന്ദാവനത്തിൽ
ഒഴുകും സംഗീതമായ് ഞാൻ
മോഹങ്ങൾ കൈകൂപ്പി നിൽക്കും
സൗവർണ്ണ സ്വപ്നങ്ങൾ നിൻ
മാധുര്യം നുകരാനെത്തും
കവിതേ നിൻ അമൃതം തരൂ
കവിതേ നിൻ അമൃതം തരൂ
(ഹൃദയം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hrudayam kaathorthu
Additional Info
Year:
1980
ഗാനശാഖ: