എന്റെ ഹൃദയം
എന്റെ ഹൃദയം വാനം മുട്ടും വസന്തമാളിക
സ്വപ്നചന്ദ്രിക സ്വർണ്ണം മെഴുകും വസന്തമാളിക
എങ്ങുമെങ്ങും മണിയറകൾ
എങ്ങും മാധവ മലരൊളികൾ മലരൊളികൾ
( എന്റെ..)
വജ്രഭിത്തികൾ വൈഡൂര്യവാതിൽ
പത്മരാഗക്കോവണികൾ
നീലമച്ചിൽ മുത്തുമണികൾ
താഴെ മരതക വിരിപ്പുകൾ
അതിഥികളായിരമായിരം
അവർക്കായ് സ്വപ്നങ്ങളായിരം
ഓ മൈ ലവ് ബേർഡ്
ആം ഐ വൺ എമംഗ് ദോസ് തൌസന്റ്സ്
ഒഫ് കോഴ്സ് ഒഫ്കോഴ്സ്
(എന്റെ..)
അങ്കണത്തിൽ നീരാട്ടു പൊയ്ക
അല്ലിയാമ്പൽ പൂ പൊയ്ക
മേനികൾ നീന്തിയൊഴുകും
ദാഹവള്ളികൾ പോലവേ
അതിഥികളായിരമായിരം
അവർക്കായ് തല്പങ്ങളായിരം
ഓ മൈ ലവ് ബേർഡ്
ആം ഐ വൺ എമംഗ് ദോസ് തൌസന്റ്സ്
ഒഫ് കോഴ്സ് ഒഫ്കോഴ്സ്
(എന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ente hridayam
Additional Info
ഗാനശാഖ: