തെന്നലിൻ ചുണ്ടിൽ

തെന്നലിൻ ചുണ്ടിൽ തോടിരാഗം
തെങ്ങോലക്കാറ്റിൽ ആദിതാളം
രാഗവും താളവും സംഗീതമായ്
നമ്മുടെ ഹൃദയങ്ങൾ പോലെ
(തെന്നലിൻ...)

പൂവിതൾതുമ്പത്തു പൊൻപരാഗം
തേൻവണ്ടിൻ ചുണ്ടത്തു പ്രേമരാഗം
രാഗപരാഗം സ്വരം നുകരും
ഗാനത്തിലാമലർ മനമലിയും
ഞാനിന്നു ഭൃംഗമായ് പറന്നുയരും
പറന്നുയരും ആ...ആഹാ...
(തെന്നലിൻ...)

സന്ധ്യതൻ കവിളത്ത് പുഷ്പരാഗം
സാഗരവദനത്തിൽ പ്രേമദാഹം
രാഗസിന്ദൂരം കടൽ കവരും
രാഗിണിയാം സന്ധ്യ തലകുനിക്കും
ഞാനിന്നു സമുദ്രമായ് തിരയടിക്കും
തിരയടിക്കും ആ...ആഹാ...
(തെന്നലിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thennalin chundil

Additional Info