എന്നോമൽ സോദരി

എന്നോമല്‍ സോദരിക്കെന്തു ഞാനേകും
ഇന്നീ പുണ്യനാളില്‍ (എന്നോമല്‍)
നിന്റെ മന്ദസ്‌മിതം ഒരു വാസന്തമായ്
എന്നില്‍ പൂവിടുമ്പോള്‍....

(എന്നോമല്‍...)

കാലം, പോയൊരു കാലം വന്നെന്നുള്ളം പുല്‍കും നേരം
പൊന്നിന്‍ തുമ്പി പോലെ തെന്നും നീയാം പൈതലിതാ
കണ്ണായ് കരളായ് എനിക്കെന്നും നീയല്ലോ - നിന്റെ
കൊഞ്ചും മൊഴി ഒരു തേനാറുപോല്‍ എന്നില്‍ ഒഴുകിടുമ്പോള്‍

(എന്നോമല്‍...)

നാണം, ആയിരം നാണം എന്റെയുള്ളില്‍ പൂക്കും നേരം
വിണ്ണിന്‍ ബിംബം പോലെ മിന്നും നിന്റെ ബാല്യമിതാ
ഉയിരിന്‍ ഉയിരായ് എനിക്കെന്നും നീയല്ലോ - നിന്റെ
കുഞ്ഞിക്കരം ഒരു മലര്‍വല്ലിപോല്‍ എന്നെ ചുറ്റിടുമ്പോള്‍

(എന്നോമല്‍...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennomal sodaree

Additional Info