കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം

താനാരോ തന്നാരോ തന
താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
മധുരം പകര്‍ന്നൊരാ പെണ്ണിന്റെ ഓര്‍മ്മക്കായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി

കൈക്കൂലിക്കായ് സമരം നടത്തുന്ന
ആഫീസറോടൊപ്പം ആരളിയാ
സാറിന്റെ ആഫീസു സരിഗമ കൊട്ടുന്ന
പഞ്ചാരമാലതി ആണളിയാ
കൊഞ്ചിക്കുഴയുമാ തങ്കക്കുഴമ്പിന്നായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി

കാക്കത്തുരുത്തീലൊരുത്തിയൊരുത്തനെ
കയ്യുകൊണ്ടുന്തി കരകടത്തി
വാക്കിനെ ചാക്കാക്കും നമ്മുടെ നേതാവ്
കാലൊന്നുമാറി കസേര നേടി
നമ്മുടെ നല്ലൊരു നേതാവു വാഴുവാന്‍
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി

രാധമ്മ ടീച്ചറും രാഘവൻ മാസ്റ്ററും
തമ്മിൽ പ്രേമത്തിലാണളിയാ
കണ്ണുകൾകൊണ്ടും കൈയ്യുകൾകൊണ്ടും
എന്നും കഥകളിയാണളിയാ
അവരുടെ പ്രേമത്തിനാശംസ നേരാൻ
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
താനാരോ തന്നാരോ തന
താനാരോ തന്നാനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodungallur bharanikku

Additional Info

Year: 
1984